Wednesday, May 6, 2009

പ്രണയത്തിന്റെ ഭൂപടത്തിലില്ലാത്തത്‌...

പ്രണയത്തിന്റെ ഭൂപടത്തിലൊരു കടലുണ്ട്‌,
കണ്ണുനീരിന്റെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു കൊടുമുടിയുണ്ട്‌,
മോഹങ്ങളുടെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു ആകാശമുണ്ട്‌,
സ്വപ്നങ്ങളുടെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു അഗ്നിപര്‍വ്വതമുണ്ട്‌,
കാമനകളുടെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു മരുഭൂമിയുണ്ട്‌,
മൗനത്തിന്റെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരിക്കലുമില്ലാത്തത്‌,
നെടുകേയും കുറുകേയും വരച്ച
ജീവിതത്തിന്റേയും , മരണത്തിന്റേയും
അക്ഷാംശ രേഖാംശങ്ങള്‍.

22 comments:

  1. But still it turns in its axis...

    There is hope...

    the night will fade away the day will shine...!

    ReplyDelete
  2. ‘പ്രണയത്തിന്റെ ഭൂപടത്തിലൊരു വഴിയുണ്ട്
    ഒളിച്ചോട്ടത്തിന്റെ’

    ReplyDelete
  3. oh its very very good bineesh.

    hey vk its too good

    പ്രണയത്തിന്റെ ഭൂപടത്തിലൊരു വഴിയുണ്ട്
    ഒളിച്ചോട്ടത്തിന്റെ’

    anubavam anallo kuru sorru guru .ha ha

    ReplyDelete
  4. ജീവിത പ്രണയത്തിന്റെ ഭൂപടത്തിലൊരു നിലനില്‍പ്പിന്റെ സമരവും , സഹനവും കാണുന്നു .
    മനോഹരം ആശംസകള്‍

    ReplyDelete
  5. ...പ്രണയാവസാനമൊരു വര്‍ഷ കാലമുണ്ട്
    നിലയ്ക്കാത്ത ഓര്മ്മപ്പെടത്തലുകളാല്‍ പെയ്തിറങ്ങുന്ന.....
    .ഭൂതകാലത്തിന്‍റെ കര്‍ക്കിടകപ്പേമാരി

    ReplyDelete
  6. ഈ ഭൂപടത്തില്‍ കുന്നംകുളം എവിടാ? ചുമ്മാ.

    കൊള്ളാം

    ReplyDelete
  7. അത്രത്തോളം പ്രണയത്തോട്‌ വിരക്തിവേണോ.?പ്രണയത്തിന്റെ ഭൂപടത്തില്‍ പൂമരങ്ങളും മഞ്ഞുറഞ്ഞ താഴ്‌വരകളുമില്ലന്നോ

    ReplyDelete
  8. ജീവിതത്തിന്റേയും , മരണത്തിന്റേയും നേര്‍ രേഖകള്‍ക്ക് ഒരിക്കലും വരച്ചു തീര്‍ക്കാനാകാത്ത പ്രണയത്തിന്റെ ഭൂപടം.. !!
    Very Good

    ReplyDelete
  9. "പ്രണയത്തിന്റെ ഭൂപടത്തിലൊരിക്കലുമില്ലാത്തത്‌,
    നെടുകേയും കുറുകേയും വരച്ച
    ജീവിതത്തിന്റേയും , മരണത്തിന്റേയും
    അക്ഷാംശ രേഖാംശങ്ങള്‍."

    വിയോജിക്കുന്നു...
    കാരണം, ക്രിസ്തുവിന്റെ പ്രണയത്തില്‍ ഇവയുമുണ്ടായിരിന്നു... കാല്‍വരിയില്‍ നാട്ടപ്പെട്ട, നെടുകയും കുറുകയുമുള്ള, ചരിത്രത്തെ രണ്ടായി വിഭജിച്ച, ജീവിതത്തിന്റേയും മരണത്തിന്റേയും അക്ഷാംശരേഖകള്‍...

    നന്നായിരിക്കുന്നു ബിനിഷ്‌...

    ReplyDelete
  10. dear friend.....
    thanks for your valuable comment
    There may be big mistakes in my English
    unfortunately for me there is no option to type my KAVITHA in English and because of that I made an attempt to write in English
    Thanks for your valuable comment
    keep in touch
    your works are beautiful and heart touching
    thanks and regards....
    saroopcherukulam

    ReplyDelete
  11. പ്രണയത്തിന്റെ ഭൂപടത്തിലൊരിക്കലുമില്ലാത്തത്‌........
    Pranayathinte bhoopadathil pandu undayirunnathum ippol illathathum.........LOVE LETTER...

    ReplyDelete
  12. മനോഹരമായ വരികള്‍ .. നന്നായിരിക്കുന്നു അരങ്ങു...എന്‍റെ വക ഒരു വരി കൂടി...
    "പ്രണയത്തിന്റെ ഭൂപടത്തില്‍ ഒരു തുരുത്തുണ്ട് .. പ്രതീക്ഷയുടെ.."
    .

    ReplyDelete
  13. എങ്ങനെയെന്നറിയില്ലാ ഇവിടെയെത്തിയത്...!!! എങ്ങനെയായാലും വന്നത് വെറുതെ ആയില്ലാ...!!!

    കൊള്ളാം.... സത്യം... ശരിയായ ചിന്തകളിൽ വിരിഞ്ഞ വരികൾ തന്നെ...!!

    അനുഭവം ഗുരു... എനിക്ക്...!!! :(

    ReplyDelete
  14. കവിതയിൽ പറഞ്ഞ അക്ഷാംശരേഖാംശങൾ .....നന്നായിരിക്കുന്നു

    ReplyDelete
  15. There s also a hibernation period in love...

    ReplyDelete
  16. അല്‍ജോ, ധൃഷ്ടദ്യുമ്നന്‍,വീ.കെ, ജെസീന്‍, പാവപ്പെട്ടവന്‍, ഹന്‍ഹല്ലത്ത്‌, അരുണ്‍ ചുള്ളിക്കല്‍, അരീക്കോടന്‍, മണിയേട്ടന്‍, സിമി, പകല്‍ക്കിനാവന്‍, സഞ്ചാരീ, ദ മാന്‍ ഹു വോക്ക്സ്‌, സ്വരൂപ്‌, മാര്‍ഗ്ഗം, കണ്ണനുണ്ണീ, കെ.കെ . എസ്‌, ജ്യോത്സന, ജോസ്മോന്‍.... പ്രിയപ്പെട്ട സുഹൃത്തുക്കളേ ഈ അഭിപ്രായങ്ങള്‍ക്കു നന്ദി. ആത്മാര്‍ത്ഥതയുടേയും, സൗഹൃദത്തിന്റേയും ഈ വരികള്‍ ജീവിതത്തെ ആഘോഷമാക്കുന്നു.

    ReplyDelete
  17. പ്രണയത്തിനു ഒരു ഭുപടം തീര്‍ത്തതു നന്നായി.സഞ്ചാരികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖയാകട്ടെ.ആശംസകള്‍

    ReplyDelete