Thursday, May 14, 2009

മേല്‍ക്കൂരയില്ലാത്ത വീട്‌

('വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹ ബന്ധങ്ങളൂഴിയില്‍' ഏറെ സത്യമെന്നു കരുതി നെഞ്ചേറ്റിയ കവി വാക്യങ്ങളായിരുന്നൂ, ഇവ. പക്ഷേ ഒരു സ്നേഹ ബന്ധത്തിന്റെ കണ്ണിയറ്റപ്പോഴല്ലേ ഇപ്പറഞ്ഞ വേദന മനസ്സിലാവുന്നത്‌. എന്തിന്റെയൊക്കെയോ പേരില്‍ ഒരു സൗഹൃദം ഇല്ലാതാവുകയെന്നത്‌ മരണകരമാണ്‌. അത്തരം ഒരനുഭവത്തിന്റെ കഴിഞ്ഞ രാത്രിയില്‍ കുറിച്ചതാണീ വരികള്‍. എന്നെയേറ്റവും കരയിപ്പിച്ചിട്ടുള്ളത്‌ മാമ്പഴം എന്ന കവിതയാണ്‌. അതുകൊണ്ടീ കവിതയും അതിന്റെ ഈണത്തിലാവട്ടെ.)

ഇടവപ്പകുതിയില്‍
‍അന്നാപ്പെരു മഴയില്‍
‍ഒരു കാറ്റിലെന്‍ വീടിന്‍
‍മേല്‍ക്കൂര പറന്നുപോയ്‌.

ഇന്നെന്‍ സുഹൃത്തിനെന്നോ-
ടുള്ളോരൂ പരിഭവം
തീരായ്കില്‍ വീണ്ടും വീണ്ടും
ഞാന്‍ നനഞ്ഞു പോയിടും.

സങ്കട മഴയുടെ
നേരത്തെന്‍ ഹൃദയത്തിന്‍
‍മേല്‍ക്കൂരയായിരുന്നു-
എന്‍പ്രിയ കൂട്ടുകാരന്‍.

ഗ്രീഷ്മം തിളച്ചീടുന്ന
ജീവിത സമയത്ത്‌
ആല്‍മരത്തണലായീ
എന്‍ പ്രിയകൂട്ടുകാരന്‍.

ഇപ്പോഴാ തണല്‍ മരം
മഴയില്‍ ഒലിച്ചു പോയ്‌.
മേല്‍ക്കൂരയാണെങ്കിലോ
കാറ്റിലും തകര്‍ന്നു പോയ്‌.

ചൊരിയും മഴയില്‍ ഞാന്‍
തണുത്തു കുളിരുന്നു.
തീവേനല്‍ നാവുകളെന്‍
ദിനങ്ങള്‍ നക്കീടുന്നു.

പുഞ്ചിരി തൂവീടുന്ന
ആ മുഖ വിതാനത്ത്‌
വെറുപ്പിന്‍ മുകിലുകള്‍
‍ഇരുളായ്‌ പടരുന്നു.

വാത്സല്യം വിളമ്പുന്ന
വാക്കുകള്‍ എല്ലാമിപ്പോള്‍
‍പരിഹാസത്തിന്‍ കയ്പ്പില്‍
‍വല്ലാതെ ചൊരിയുന്നു.

ആ തിരു സൗഹൃദത്തിന്‍
‍ആകാശമില്ലെങ്കിലെന്‍
‍സ്വപ്നത്തിന്‍ നിറമെല്ലാം
രാവിന്റെ കറുപ്പാകും.

ആ മഹാ സൗഹൃദത്തിന്‍
‍തണലിലല്ലെങ്കിലോ
എന്‍ ആശാ മുകുളങ്ങള്‍
‍കരിഞ്ഞു പോകുമല്ലോ.

നിദ്രാവിഹീനം രാവ്‌
പകലോ ഏകാന്തവും.
കണ്ണീരും ഒരുപാട്‌
സങ്കട സ്മൃതികളും.

എന്തു ഞാന്‍ പറയണം
എന്നെനിക്കറിയില്ല.
എങ്കിലും നിനക്കെന്നെ
മറക്കാന്‍ കഴിയുമോ?

കടലിന്നാഴത്തോളം
സൗഹൃദം നെഞ്ചിലേറ്റി
സുഹൃത്തേ നിനക്കു ഞാന്‍
‍നേരുന്നൂ കണ്ണീര്‍പ്പൂക്കള്‍.

13 comments:

  1. ആ തിരു സൗഹൃദത്തിന്‍
    ‍ആകാശമില്ലെങ്കിലെന്‍
    ‍സ്വപ്നത്തിന്‍ നിറമെല്ലാം
    രാവിന്റെ കറുപ്പാകും.

    ഓരോ ബന്ധങ്ങളും വഴിപിരിഞ്ഞു പോകുമ്പോളൊ വാക്കിന്‍റെ മൂര്‍ച്ചയില്‍ പിടഞ്ഞു പിരിയിമ്പോളൊ നോവാറ്റാന്‍ കഴിയാതെ മനസ്സ് കുഴയുന്ന ഈ പകര്‍ത്തല്‍ വളരെ മനോഹരമായിട്ടിണ്ടു
    ആശംസകള്‍

    ReplyDelete
  2. ഒരുപാട് അര്‍ത്ഥവത്തായ വരികള്‍..
    ഇനിയും വരാം...

    ReplyDelete
  3. ഹൃദയമാം വീടിന്റെ മേൽക്കൂരയാകുന്ന സൗഹൃദം! അത് നഷ്ടമാകുമ്പോഴുള്ള വേദന....
    കവിത ഹൃദയസ്പർശിയായി.

    ReplyDelete
  4. നന്നായി മാഷേ. മാമ്പഴത്തിന്റെ ഈണത്തില്‍ മനോഹരമായി ആസ്വദിയ്ക്കാനാകുന്നു

    ReplyDelete
  5. simple lines......arthavathaayathu..........
    nalla kavitha................

    ReplyDelete
  6. സഖാവെ..
    വളരെ നന്നായിരിക്കുന്നു...


    സൌഹൃദം പരിശുദ്ധമാണ്‌
    വേദനകളും വേദനിപ്പിക്കലുകളും
    സൌഹൃദത്തിണ്റ്റെ നീളവും വീതിയും
    മനസ്സിലാക്കാന്‍ ഉതകുന്നതാകണം...


    അല്ലെങ്കില്‍ പിന്നെ എന്താണ്‌ സൌഹൃദം.. ?!


    അര്ത്ഥ്വത്തായ വരികള്ക്കും ചിന്തകള്ക്കുംൃ നന്ദി.. !

    ReplyDelete
  7. മുറിക്കപ്പെടാനായി സൗഹൃദങ്ങളുള്ളവര്‍ എത്ര ഭാഗ്യവാന്മാര്‍...
    അതുപോലുമില്ലാത്തവര്‍ എത്രയോ പേര്‍ നമുക്ക്‌ ചുറ്റും...
    മുറിയപ്പെടുന്നവര്‍ക്കാണ്‌ മുറിവുണക്കാന്‍ പ്രാഗത്ഭ്യമേറുക...
    മുറിയപ്പെടുന്നവരുടെ മുറിവുണക്കാന്‍ മുറിക്കപ്പെട്ടവന്‍ മുന്‍പിലുണ്ടെങ്കില്‍
    തണല്‍മരങ്ങള്‍ക്കും മേല്‍ക്കൂരകള്‍ക്കും മുകളില്‍ മഴവില്ലുകളെ ദര്‍ശിക്കാനാകും

    ReplyDelete
  8. if you know GOD'S LOVE you can be normal soon.it's better to keep away emotions.when we stop expectingthe returns,we won't be shattered.
    cheer up!today is new!
    sasneham,
    anu

    ReplyDelete
  9. സൌഹൃദങ്ങളുടെ നഷ്ടപ്പെടലുകള്‍ നല്‍കുന്ന മുറിവിന്റെ ആഴം കാലങ്ങള്‍ കഴിഞ്ഞാലും കുറയില്ലെന്നും ഇടയ്ക്കിടെ ചങ്കില്‍ തറച്ച മുള്ള് പോലെ അസ്വസ്ഥമാക്കുന്ന വേദന നല്‍കുമെന്നും എനിക്കറിയാം...
    പ്രിയ സുഹൃത്തെ...പ്രത്യാശകള്‍ കൈവെടിയാതിരിക്കുക...
    ശ്രമം നടത്തുക എന്നതേ നമുക്ക് ചെയ്യാനാകൂ..
    നമ്മെ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ എങ്ങനെ നമ്മുടെ സുഹൃത്തുക്കളാകും...?!
    നന്മകള്‍ നേരുന്നു...

    ReplyDelete
  10. bineesh''
    i cannot post my comment to your blog..cut and paste in malayalam is not seen active..anyhow your post is very attractive.i am also a victim of fractured friendship..i think a remake is not possible in this case..thanks

    ReplyDelete
  11. വാക്കുകള്‍ മുറുവുകള്‍ക്കുമേല്‍
    ഉപ്പുതേച്ച പോലെയായി...
    പിടയുകയാണ്‌ എന്റെ മനസ്സ്‌...
    സമാനമായ വിങ്ങലില്‍
    മനസ്സുകൊളുത്തി വലിയുമ്പോള്‍
    എങ്ങനെയോ ഈ വാക്കുകള്‍ എന്റെ മുന്നിലെത്തി...
    അറിയാം..ആ വേദന..
    ആ നഷ്ടം..!!

    ReplyDelete
  12. ഈയിടെയുണ്ടായ എന്റെ സുഹ്രുത്തിന്റെ വേര്‍പാട്....ഇല്ല്യ കൂടുതല്‍ പറയുന്നില്ല

    ReplyDelete
  13. Haloooooooooo...

    Eeeeee vazhi maranno..?

    Didn't u repair ur house..?!I mean the ROOF..!

    ReplyDelete