Monday, January 19, 2009

മലയാളപാഠാവലിയില്‍ കണ്ണുനീര്‍ വീഴുന്നു


നിക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും ഒരു പോലെ.
ചോരയില്‍ നനഞ്ഞ്‌, കുഞ്ഞുവായില്‍ വലുതായ്‌ കരഞ്ഞ്‌.
മോണകാട്ടി ചിരിക്കും പിന്നെ പൂവിതള്‍ വിരലാല്‍മുഖം തൊടും,
ഉറക്കം നടിച്ചമ്മയെ കളിപ്പിക്കും.
താരാട്ടു പാടുമ്പോള്‍ ഏതൊരമ്മയും ഗായികയാവുന്നു
അതുകേട്ട കുഞ്ഞ്‌ പൗര്‍ണ്ണമി സ്വപ്നം കണ്ടുറങ്ങുന്നു.

എല്ലാ അമ്മയും കുഞ്ഞിനേറ്റവും നല്ലത്‌ മാത്രം നല്‍കുന്നു.
സ്നേഹസാഗരം കടഞ്ഞമൃതും മേലിന്റെ ചൂരും
സമയവും സ്വപ്നവും ജീവനും പിന്നെയൊരായിരം മുത്തങ്ങളും
പിഞ്ചിയ സാരിയുടുത്തിട്ടമ്മ കുഞ്ഞിന്‌ പുത്തനുടുപ്പു നല്‍കുന്നു.
മഴനനഞ്ഞമ്മയവനെ കുട ചൂടിക്കുന്നു, ഹൃദയമെരിച്ച്‌ ചൂടും
കുഞ്ഞു കഴിക്കുമ്പോള്‍ അമ്മയുടെ വിശപ്പുമാറുന്നു
അവന്‍ ബാക്കിവച്ച ചോറമ്മയ്ക്ക്‌ കണ്ണന്റെ പശിയടക്കിയ വറ്റും

കുട്ടിക്കൊഞ്ചലില്‍ ആദ്യമായ്‌ അമ്മേയെന്നവന്‍ വിളിച്ചു
അതുകേട്ട നിര്‍വൃതിയില്‍ അമ്മയെന്ന പെണ്ണിന്‍ ജന്മം നിറഞ്ഞു
അവന്റെ തീരാ മോഹങ്ങള്‍കൊന്നും അവധി വച്ചില്ലല്ലോ അമ്മ.
കൗമാരത്തിന്റെ പൂന്തോട്ടത്തിലവനാശിച്ചത്‌ ഒറ്റയ്ക്കിരിപ്പാണ്‌.
അതറിഞ്ഞമ്മ വാതില്‍ മറവില്‍ ഒളിഞ്ഞിരുന്നുണ്ണിയെ കണ്ടു.

ഏതൊ ഒരു രാത്രിയില്‍ വൈകിയെത്തിയ ഉണ്ണിക്കായ്‌
വാതില്‍ തുറന്നു കോടുത്തമ്മ ഒതുങ്ങി നിന്നു.
അന്നാദ്യമായി അമ്മ വച്ച കറിക്കവന്‌ സ്വാദില്ലാതെ തോന്നുന്നു.
കറിച്ചട്ടിയും കഞ്ഞിക്കലവും നടക്കല്ലില്‍ വീണുടയുന്നു.
പിന്നെ ടെലിവിഷന്‍, അലമാരിയിലെ ശില്‍പ്പങ്ങള്‍
കണ്ണാടി,പെട്ടിയിലെ പഴയ കളിപ്പാട്ടങ്ങള്‍, കൂട്ടിക്കൂറാ പൗഡര്‍,
അവന്റെ വളര്‍ച്ചയുടെ ഗ്രാഫുകള്‍ എഴുതിയ ഉടുപ്പുകള്‍
പുതു മഴ നനഞ്ഞമ്മ വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങള്‍
മലയാള പാഠാവലി, മാമ്പഴം,രാത്രിമഴ എല്ലാം ഓരോന്നായി.
അന്ത്യത്തില്‍ കറുത്ത രാവിലേയ്ക്കവന്‍ ഒറ്റയ്ക്കു നടന്നകലുന്നു...

മരിക്കുന്നത്‌ ഓരോ കുഞ്ഞും വ്യത്യസ്തരായാണ്‌
ചിലര്‍ ലോകത്തു നിന്നും, ചിലര്‍ ഹൃദയങ്ങളില്‍ നിന്നും.

11 comments:

  1. എവിടെയൊക്കെയോ ഒരു നൊമ്പരം തോന്നി.നന്നാവുന്നുണ്ട്‌ ...എഴുത്ത്‌ തുടരണം..ആശംസകൾ

    ReplyDelete
  2. കൊള്ളാം. നല്ല പോസ്റ്റ്.

    ReplyDelete
  3. മാഷെ നല്ല ആശയം.ഇതൊന്നുകൂടി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ!.. (താങ്കളുടെ കമന്റില്‍ ഞാന്‍ ഫ്ലാറ്റായിക്കിടക്കുകയാ..ഇനിയും പൊങ്ങിയിട്ടില്ല,സത്യം. പക്ഷെ ഓ.എന്‍.വി.അറിയാതിരുന്നെങ്കില്‍ എന്ന ഒറ്റ പ്രാര്‍ത്ഥനമാത്രം)

    ReplyDelete
  4. വരികള്‍ കൊള്ളാം.

    ReplyDelete
  5. എല്ലാ‍ അമ്മമാരും മക്കൾക്ക്
    എല്ലാസന്തോഷങ്ങളും കൊടുത്തു വ
    ളർത്തുന്നു.
    എന്നാൽ അവൻ മറ്റുള്ളവർക്കു സന്തോഷം കൊടുക്കുന്നവനായിവളരണമെന്ന പാഠം
    പറഞ്ഞു കൊടുക്കുന്നില്ല.മറ്റുള്ളവരുടെദു:ഖങ്ങളിലേക്കു
    നോക്കുന്ന ഒരു ഹൃദയം അവനിൽ വളർത്തിയെടുക്കാൻ
    കഴിഞ്ഞാൽ അവനൊരിക്കലും സ്വന്തം അമ്മയെയൊ മറ്റുള്ളവരെയോ ദു:ഖിപ്പിക്കുന്ന
    ഒരു ചീത്തക്കുട്ടിയായി വളരുകയില്ല .നല്ലവിഷയം!!

    ReplyDelete
  6. ജനിക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും ഒരു പോലെ.
    ചോരയില്‍ നനഞ്ഞ്‌, കുഞ്ഞുവായില്‍ വലുതായ്‌ കരഞ്ഞ്‌...!

    എല്ലാ അമ്മമാരും ഒരുപോലെയാണ്‌.
    ഭൂമിയിലെ എല്ലാ അമ്മമാര്‍ക്കും ഒരേ മുഖമാണല്ലോ...,
    എന്റെ അമ്മയും നിന്റെ അമ്മയും ഒന്നുപോലെ തന്നെ...!
    എല്ലാമറിഞ്ഞിട്ടും മുഴുവന്‍ മനസ്സിലാക്കിയിട്ടും പിന്നെയും സ്നേഹിക്കുന്ന അമ്മ.
    ഒരു യുഗം മുഴുവന്‍ കണ്ണീരിലാഴ്ത്തിയാലും സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കള്‍ കരുതലോടെ മാറ്റിവയ്ക്കുന്നവള്‍...
    വാക്കുകളുടെ മായാപ്രപഞ്ചത്തിനുമപ്പുറം ഉയര്‍ന്നുനില്‍ക്കുന്ന പരിശുദ്ധമായ നാമം - അമ്മ എന്ന രണ്ടക്ഷരം...!

    അമ്മയില്‍നിന്നും അങ്ങാടിയിലെക്കുള്ള ദൂരം ഇന്നേറെയല്ല.
    അന്ത്യത്തില്‍ കറുത്ത രാവിലേയ്ക്കവന്‍ ഒറ്റയ്ക്കു നടന്നകലുന്നു...
    ജീവിതം വിചിത്രമായ ഒരു തെരുവീഥി ആണ്..
    ഒത്തുചേരലിനേക്കാള്‍ ഒഴിഞ്ഞുകൊടുക്കലുകളുടെയും,
    അകന്നു മാറലുകളുടെയും ,
    തെറ്റിപ്പിരിയലുകളുടെയും തിക്കും തിരക്കുമാണാ തെരുവീഥിയില്‍ നടക്കുന്നത്...


    അരങ്ങേ...
    നന്നായിരിക്കുന്നു...
    വളരെ നല്ല അവതരണം
    ആശംസകള്‍...
    ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. വൈകിപ്പോയി ഈ പോസ്റ്റ് കാണാന്‍
    അമ്മമാരുടെ ഹൃദയരക്തത്തില്‍ എഴുതിയ വരികള്‍
    ഈ സമര്‍പ്പണം പുണ്യം തന്നെ

    ReplyDelete